പ്രതീകാത്മക ചിത്രം
ബംഗളൂരു: കോലാർ ജില്ലയിൽ കാണാതായ രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തി. യെലച്ചപ്പള്ളി ഗവ. ഹയർ പ്രൈമറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനികളായ ധന്യബായ് (13), ചിത്ര ബായ് (13) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച കളിക്കാനെന്നും പറഞ്ഞു വീട്ടിൽനിന്ന് പോയതാണ് ഇരുവരും. ഞായറാഴ്ച രാവിലെ രണ്ടുകിലോമീറ്റർ ദൂരെയുള്ള കിണറ്റിൽ മൃതദേഹങ്ങൾ ഗ്രാമീണർ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിൽനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയതാണെന്ന് രക്ഷിതാക്കൾ ആരോപണമുയർത്തി.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളോ ലൈംഗിക പീഡനം നടന്നതിന്റെ ലക്ഷണങ്ങേളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. മുൽബാഗൽ റൂറൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.