നമ്മുടെ മണ്ണ് നമ്മുടെ ദേശം കാമ്പയിൻ മംഗളൂരുവിൽ ബിജെപി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപി ഉദ്ഘാടനം ചെയ്യുന്നു

ഡൽഹിയിൽ അമൃത വനം ഒരുക്കാൻ മണ്ണ് കലശവുമായി ബി.ജെ.പി യാത്ര

മംഗളൂരു: ഡൽഹിയിൽ കർത്തവ്യപഥ് രക്ത സാക്ഷി സ്മൃതി അമൃത വനം ഒരുക്കുന്നതിന് മണ്ണ് ശേഖരിച്ച് ബി.ജെ.പി "നമ്മുടെ മണ്ണ് നമ്മുടെ ദേശം"സന്ദേശ യാത്ര നടത്തുന്നു.

കലശത്തിൽ മണ്ണ് നിറച്ച് പാർട്ടി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പി ദക്ഷിണ കന്നട ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. വെള്ളിപ്പാത്രത്തിൽ നിറച്ച മണ്ണ് ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിൽ പൂജക്ക് ശേഷമാണ് ഉദ്ഘാടന വേദിയിൽ എത്തിച്ചത്. ജില്ലയുടെ മുക്ക് മൂലകളിൽ നിന്ന് മണ്ണ് ശേഖരണം നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. കെ.പ്രതാപ് സിംഹ എം.എൽ.സി, എം.എൽ.എമാരായ ഡോ.വൈ.ഭരത് ഷെട്ടി,ഭഗിരഥി മുരുള്യ, മംഗളൂരു മേയർ സുധീർ ഷെട്ടി കണ്ണൂർ, ബി.ജെ.പി ജില്ല പ്രസിഡൻറ് സുദർശൻ മൂഡബിദ്രി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - BJP journey To prepare Amrita Vanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.