കൃ​ഷി​മ​ന്ത്രി എ​ൻ. ചെ​ലു​വ​രാ​യ​സ്വാ​മി വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍

ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​മേ​ള ഇ​ന്നു​മു​ത​ൽ

ബം​ഗ​ളൂ​രു: അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​മേ​ള 2026 വ്യാ​ഴാ​ഴ്ച പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന മേ​ള​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം ജൈ​വ​കൃ​ഷി, ചെ​റു​ധാ​ന്യ​കൃ​ഷി എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ്രാ​ൻ​ഡ് ചെ​യ്യു​ക എ​ന്നി​വ​യാ​ണ്.

ജി​ല്ല ത​ല​ത്തി​ലും താ​ലൂ​ക്ക് ത​ല​ത്തി​ലും കാ​ര്‍ഷി​ക രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന ക​ർ​ഷ​ക​രെ​യും ഉ​യ​ർ​ന്ന വി​ള​വ് നേ​ടി​യ ക​ർ​ഷ​ക​രെ​യും അം​ഗീ​ക​രി​ക്കു​ന്ന​തി​നും ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി വ​കു​പ്പ് ‘കൃ​ഷി പ​ണ്ഡി​ത പ്ര​ശ​സ്തി’, ‘കൃ​ഷി പ്ര​ശ​സ്തി’ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

18 പേ​ർ​ക്ക് ‘കൃ​ഷി പ​ണ്ഡി​ത പ്ര​ശ​സ്തി’​യും 104 പേ​ർ​ക്ക് ‘കൃ​ഷി പ്ര​ശ​സ്തി’ അ​വാ​ര്‍ഡു​ക​ള്‍ അ​ട​ക്കം 122 ക​ർ​ഷ​ക​രെ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മൂ​ല്യ​വ​ർ​ധ​ന, സം​സ്ക​ര​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ മേ​ള​യി​ല്‍ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും കൃ​ഷി മ​ന്ത്രി എ​ൻ. ചെ​ലു​വ​രാ​യ​സ്വാ​മി വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Tags:    
News Summary - international trade fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.