ദു​ർ​ഗ​പ്പ നാ​യി​ക്

സി​ഗ​ര​റ്റി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; ക​ട​യു​ട​മ​യെ ത​ല്ലി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: ബെ​ള​ഗാ​വി ജി​ല്ല​യി​ലെ ബൊ​ഡ​കെ​നാ​ട്ടി ഗ്രാ​മ​ത്തി​ൽ സി​ഗ​ര​റ്റി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ക​ട​യു​ട​മ​യെ ത​ല്ലി​ക്കൊ​ന്നു. ബോ​ഡ​കേ​നാ​ട്ടി സ്വ​ദേ​ശി യ​ല്ല​പ്പ ദു​ർ​ഗ​പ്പ നാ​യി​കാ​ണ് (48) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​ഡോ​ളി ഗ്രാ​മ​വാ​സി​ക​ളാ​യ പ്ര​ജ്വ​ൽ രാ​മ​ച​ന്ദ്ര പാ​ട്ടീ​ൽ (22), നി​ഖി​ൽ മ​ഹേ​ഷ് ചൗ​ഗ​ലെ (22), വി​വേ​ക് ​​രാ​ജേ​ന്ദ്ര ചൗ​ഗ​ലെ (22), ശ്രീ​ധ​ർ ര​ത്ത​ൻ പാ​ട്ടീ​ൽ (21) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. ഹു​ക്കേ​രി മോ​ഹ​ന​ഗാ​ഡി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തശേഷം മ​ദ്യ​പി​ച്ച് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ മ​ട​ങ്ങു​ന്നതിനിടെ ബോ​ഡ​കെ​നാ​ട്ടി ഗ്രാ​മ​ത്തി​ൽ വ​ണ്ടി നി​ർ​ത്തി സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു.

ക​ട അ​ട​ക്കുകയായിരുന്ന ഉട​മ​യെ ത​ട​ഞ്ഞു​നി​ർ​ത്തി സി​ഗ​ര​റ്റ് എ​ടു​ത്ത് പു​ക​വ​ലി​ച്ചു. നാ​യി​ക് അ​വ​രോ​ട് പ​ണം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾആ​ക്ര​മി​ക്കുകയായിരുന്നു. 

Tags:    
News Summary - murder on argument over cigarette

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.