കു​ടി​യി​റ​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ൽ വ്യ​ക്ത​തതേ​ടി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി

ബം​ഗ​ളൂ​രു: കൊ​ഗി​ലു ലേ​ഔ​ട്ടി​ൽ​നി​ന്നും കു​ടി​യി​റ​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ താ​ൽ​ക്കാ​ലി​ക പു​ന​ര​ധി​വാ​സം പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ കോ​ട​തി​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക ബി.​വി. വി​ദ്യു​ദ്‍ല​ത​യെ അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യ​മി​ച്ചു. സൈ​ബ ത​ബ​സ്സും മ​റ്റു​ള്ള​വ​രും സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​രു​മാ​നം.

കൊ​ഗി​ലു ലേ​ഔ​ട്ടി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ 2025 ഡി​സം​ബ​ർ 20ന് ​വ​സീം, ഫ​ക്കീ​ർ കോ​ള​നി​ക​ളി​ലെ വീ​ടു​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യ​തി​നെ ഹ​ര​ജി​ക്കാ​ർ എ​തി​ർ​ക്കു​ക​യും പൊ​ളി​ക്കു​ന്ന​തി​നു​മു​മ്പ് മു​ൻ​കൂ​ർ കാ​ര​ണം കാ​ണി​ക്ക​ൽ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കേ​ണ്ട സു​പ്രീം കോ​ട​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നും അ​വ​ർ വാ​ദി​ച്ചു.

വ​സ്തു​താ​പ​ര​മാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, കൊ​ഗി​ലു ലേ​ഔ​ട്ടി​ൽ ത​ന്നെ പു​ന​ര​ധി​വാ​സം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് വി​ഭു ബ​ഖ്രു, ജ​സ്റ്റി​സ് സി.​എം. പൂ​നാ​ച്ച എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യ സ്ഥ​ലം താ​മ​സ​യോ​ഗ്യ​മ​ല്ല എ​ന്നും അ​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​മെ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ വാ​ദം കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കു​ടി​യി​റ​ക്ക​പ്പെ​ട്ട നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​റു​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് ഹ​ര​ജി​ക്കാ​ര്‍ വാ​ദി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ശ​ശി​കി​ര​ൺ ഷെ​ട്ടി കോ​ട​തി​യെ അ​റി​യി​ച്ചു.

കു​ടും​ബ​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ഏ​ഴ് അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​റു​ക​ളി​ൽ നാ​ലെ​ണ്ണം ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും ബാ​ക്കി മൂ​ന്നെ​ണ്ണം വ്യ​ത്യ​സ്ത സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. സ​ര്‍ക്കാ​ര്‍ സ​മ​ര്‍പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ കു​ടി​യി​റ​ക്ക​പ്പെ​ട്ട 167 കു​ടും​ബ​ങ്ങ​ളു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ല്‍, സ​ർ​ക്കാ​റി​ന്‍റെ ക​ണ​ക്കു​ക​ള്‍ തെ​റ്റാ​ണെ​ന്നും 800ല​ധി​കം ആ​ളു​ക​ളു​ടെ വീ​ടു​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

സം​സ്ഥാ​നം പ​രാ​മ​ർ​ശി​ച്ച നാ​ല് താ​ൽ​ക്കാ​ലി​ക പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും ഇ​തു​വ​രെ പ​ത്തോ പ​ന്ത്ര​ണ്ടോ ആ​ളു​ക​ൾ മാ​ത്ര​മേ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ താ​മ​സി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു. പു​തു​താ​യി നി​യ​മി​ത​നാ​യ അ​മി​ക്ക​സ് ക്യൂ​റി​യെ സ​ഹാ​യി​ക്കാ​ൻ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യോ​ട് ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ച്ച താ​ൽ​ക്കാ​ലി​ക പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ൾ, വീ​ടു​ക​ള്‍ ന​ഷ്ട​മാ​യ ആ​ളു​ക​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം, കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ഗി​ലു ലേ​ഔ​ട്ടി​ലെ ഭൂ​മി​യി​ൽ 9.36 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു ക്വാ​റി​യും അ​ഞ്ച് ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള മ​റ്റൊ​രു സ്ഥ​ല​വും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നും 2014 ന​വം​ബ​റി​ലും 2016 ഫെ​ബ്രു​വ​രി​യി​ലും പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം ബൃ​ഹ​ദ് ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​കെ​ക്ക് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സ്ഥ​ല​മാ​യി കൈ​മാ​റി​യ​താ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ലി​മി​റ്റ​ഡ് ഖ​ര​മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ഈ ​ഭൂ​മി തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ക​യാ​ണെ​ന്നും കോ​ട​തി​യി​ല്‍ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Karnataka High Court seeks clarification on resettlement of displaced families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.