അറസ്റ്റിലായവർ
Posted On
date_range Updated On
date_range മയക്കുമരുന്ന് വിൽപന: മൂന്നുപേർ അറസ്റ്റിൽ
മംഗളൂരു: ഹാസൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച രണ്ടുപേരെയും കുറ്റകൃത്യത്തിൽ പങ്കാളികളായ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു.
ഹാസൻ ടൗൺ പൊലീസ് ദേവഗൗഡ നഗർ ബസ് സ്റ്റാൻഡിനുസമീപം നടത്തിയ റെയ്ഡിൽ ആദിൽ പാഷ (29), മുഹമ്മദ് തബ്രിസ് (29) എന്നിവരെ അറസ്റ്റ് ചെയ്തു.
ഹഗാരെ-ഹലേബിഡു റോഡിലെ ബന്ദരികട്ടെ ബസ് സ്റ്റാൻഡിന് സമീപം കഞ്ചാവ് വിൽപനക്കായി നിൽക്കുകയായിരുന്ന ഗോവിന്ദയെ (40) ഹാലേബിഡു പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.