മെ​ട്രോ യാ​ത്രാ​നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​നം വ​ര്‍ധി​പ്പി​ച്ചു

ബം​ഗ​ളൂ​രു: മെ​ട്രോ യാ​ത്ര ഇ​നി ചെ​ല​വേ​റും. ഫെ​ബ്രു​വ​രി ഒ​മ്പ​ത് മു​ത​ല്‍ വ​ര്‍ധി​പ്പി​ച്ച യാ​ത്രാ​നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. അ​ഞ്ച് ശ​ത​മാ​ന​മാ​ണ് നി​ര​ക്ക് വ​ര്‍ധി​പ്പി​ച്ച​ത്.

യാ​ത്രാ​നി​ര​ക്ക് 71 ശ​ത​മാ​നം വ​ര്‍ധി​പ്പി​ച്ച് ഒ​രു വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​ന്ന​തി​നു​മു​മ്പാ​ണ് ബാം​ഗ്ലൂ​ർ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ (ബി.​എം.​ആ​ർ.​സി.​എ​ൽ) പു​തി​യ നി​ര​ക്ക് വ​ര്‍ധ​ന. പു​തു​ക്കി​യ നി​ര​ക്ക് പ്ര​കാ​രം കു​റ​ഞ്ഞ നി​ര​ക്ക് 10 രൂ​പ​യി​ല്‍നി​ന്ന് 11 രൂ​പ​യാ​യും പ​ര​മാ​വ​ധി നി​ര​ക്ക് 90 രൂ​പ​യി​ൽ നി​ന്ന് 95 രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ചു. ന​മ്മ മെ​ട്രോ​യു​ടെ എ​ല്ലാ പാ​ത​ക​ളി​ലും വ​ർ​ധ​ന ബാ​ധ​ക​മാ​ണ്.

ഫെ​യ​ർ ഫി​ക്സേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ (എ​ഫ്.​എ​ഫ്‌.​സി) ശി​പാ​ർ​ശ​ക​ൾ അ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള യാ​ത്രാ ഇ​ള​വു​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രും. കൂ​ടാ​തെ സ്മാ​ർ​ട്ട് കാ​ർ​ഡ്, നാ​ഷ​ന​ൽ കോ​മ​ൺ മൊ​ബി​ലി​റ്റി കാ​ർ​ഡ് (എ​ൻ.​സി.​എം.​സി) ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ അ​ഞ്ച് ശ​ത​മാ​നം കി​ഴി​വും തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ 10 ശ​ത​മാ​നം കി​ഴി​വും തു​ട​ർ​ന്നും ല​ഭി​ക്കും. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ ടൂ​റി​സ്റ്റ് കാ​ർ​ഡു​ക​ൾ​ക്കും ഗ്രൂ​പ്പ് ടി​ക്ക​റ്റു​ക​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും.

ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ വ​രെ 11 രൂ​പ, ര​ണ്ടു മു​ത​ല്‍ നാ​ല് കി​ലോ കി​ലോ​മീ​റ്റ​ര്‍ വ​രെ 21രൂ​പ, നാ​ലു​മു​ത​ല്‍ ആ​റു കി​ലോ​മീ​റ്റ​ര്‍ വ​രെ 32രൂ​പ, ആ​റു മു​ത​ല്‍ എ​ട്ട് കി​ലോ​മീ​റ്റ​ര്‍ വ​രെ 42 രൂ​പ, എ​ട്ട് മു​ത​ല്‍ 10 കി​ലോ​മീ​റ്റ​ര്‍ വ​രെ 53 രൂ​പ, 10 മു​ത​ല്‍ 15 കി​ലോ​മീ​റ്റ​ര്‍ വ​രെ 63 രൂ​പ, 15 മു​ത​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ വ​രെ 74 രൂ​പ, 20 മു​ത​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ വ​രെ 84 രൂ​പ, 25 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ല്‍ 95 രൂ​പ​യു​മാ​ണ് നി​ര​ക്ക്. സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത, വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ ഊ​ന്നി​പ്പ​റ​യു​ന്നു.

എ​ല്ലാ വ​ര്‍ഷ​വും അ​ഞ്ച് ശ​ത​മാ​നം നി​ര​ക്ക് വ​ര്‍ധി​പ്പി​ക്കാ​മെ​ന്ന് 2025ല്‍ ​ഫെ​യ​ര്‍ ഫി​ക്സി​ങ് ക​മ്മി​റ്റി ശി​പാ​ര്‍ശ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ബോ​ര്‍ഡ് യോ​ഗ​ത്തി​ല്‍ വി​ഷ​യം ച​ര്‍ച്ച ചെ​യ്യു​ക​യും നി​ര്‍ദേ​ശം സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തു. സ​ര്‍ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി.

Tags:    
News Summary - Metro fares increased by five percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.