വിജയപുരയിലെ കാർ സർവിസ് സെന്ററിലുണ്ടായ തീപിടിത്തം
ബംഗളൂരു: വ്യാഴാഴ്ച പുലർച്ചെ വിജയപുരയിലെ കാർ സർവിസ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 20ലധികം കാറുകൾ കത്തിനശിച്ചു. ദേശീയപാത 50ൽ സ്ഥിതിചെയ്യുന്ന എച്ച്.എം.കെ കാർ സർവിസ് സെന്ററിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിവിധ കമ്പനികളുടെ വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കും സർവിസിങ്ങിനുമായി നിർത്തിയിട്ട സ്ഥലത്തായിരുന്നു അഗ്നിബാധ.
തീ വളരെ പെട്ടെന്ന് പടർന്നുപിടിച്ചതായും സർവിസ് സെന്റർ മുഴുവൻ കത്തിനശിച്ചതായും പൊലീസ് അറിയിച്ചു. ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന ഏകദേശം 35 ലക്ഷം രൂപയുടെ സ്പെയർ പാർട്സും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഗോൾ ഗുംബാസ്, വിജയപുര റൂറൽ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.