ബംഗളൂരു: സംസ്ഥാനത്തെ 47,859 ആദിവാസി കുടുംബങ്ങൾക്കുള്ള പോഷകാഹാര ഭക്ഷണക്കിറ്റ് വിതരണ സംവിധാനം നവീകരിക്കാന്‍ ആദിവാസി ക്ഷേമ വകുപ്പ്. ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് പരിശോധന, വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ മുൻകൂർ പരിശോധനകൾ എന്നിവയുൾപ്പെടെ നിരവധി നടപടികൾ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. ആദിവാസികള്‍ക്ക് കൃത്യസമയത്ത് ഭക്ഷണക്കിറ്റുകൾ ലഭിക്കുന്നില്ലെന്നും ഗുണനിലവാരമില്ലാത്ത കിറ്റുകൾ ലഭിക്കുന്നുണ്ടെന്നും പരാതികൾ ഉയർന്നുവന്നിട്ടുണ്ട്.
സംസ്ഥാനത്തുടനീളമുള്ള പൊതുവിതരണ സംവിധാനത്തിന് (പി.ഡി.എസ്) ബയോമെട്രിക് പരിശോധനയാണ് ഉപയോഗിക്കുന്നത്. ആദിവാസി കുടുംബങ്ങൾക്ക് പോഷകാഹാര ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നതിനും ഇതേ സമീപനം സ്വീകരിക്കാന്‍ തീരുമാനിച്ചതായി ആദിവാസി ക്ഷേമ വകുപ്പ് സെക്രട്ടറി രൺദീപ് പറഞ്ഞു.
എല്ലാ ആദിവാസി കുടുംബങ്ങളുടെയും ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ബയോമെട്രിക് പരിശോധനയിലൂടെ വിതരണം നടത്താനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങളായി കിറ്റ് ലഭിക്കുന്നില്ലെന്ന് മിക്ക ആദിവാസി കുടുംബങ്ങളും പരാതി പറഞ്ഞു. കിറ്റുകള്‍ എത്രയും വേഗം നല്‍കുമെന്നും ജില്ല ഓഫിസര്‍മാര്‍ അതാത് ജില്ലയിലെ ആദിവാസി കുടുംബങ്ങളുടെ എണ്ണം ഓരോ മാസവും അഞ്ചാം തീയതിക്ക് മുമ്പ് രേഖപ്പെടുത്തുകയും 15ാം തീയതിക്കുള്ളില്‍ കിറ്റ് വിതരണം നടത്തുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.