ബംഗളൂരു: ഈ മാസം അവസാനത്തോടെ കാണാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ പാമ്പുകളെ കണ്ടേക്കാവുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ബി.ബി.എം.പിയുടെ വന്യജീവി വിഭാഗം മുന്നറിയിപ്പ് നൽകി.
പ്രധാനമായും മൂർഖൻ പാമ്പുകളെയാണ് കാണാൻ സാധ്യതയുള്ളതെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പാമ്പുകളെ കാണുകയാണെങ്കിൽ ബി.ബി.എം.പിയുടെ കൺട്രോൾ റൂമിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
മാർച്ച്, ഏപ്രിൽ മാസങ്ങൾ പാമ്പുകളുടെ, പ്രത്യേകിച്ച് മൂർഖൻ പാമ്പുകളുടെ പ്രജനന കാലമാണെന്നും മെയ് അവസാന വാരത്തിൽ മുട്ടകൾ വിരിയാൻ തുടങ്ങുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രജനന കാലം ജൂലൈ വരെ തുടരും.
ശക്തമായ മഴയും കനത്ത ചൂടും ഉള്ള സമയങ്ങളിലെല്ലാം ഇവ പുറത്തേക്ക് വരും. പാമ്പുകളെ പിടിക്കുന്നതിനായി ദിവസേന 100ലധികം കോളുകൾ മഹാനഗര പാലികെക്ക് ലഭിക്കുന്നുണ്ടെന്നും വരും ആഴ്ച മുതൽ ഇത് ഗണ്യമായി വർധിക്കുമെന്നും ബി.ബി.എം.പിയിൽ പ്രവർത്തിക്കുന്ന വന്യജീവി സംരക്ഷകൻ പ്രസന്ന കുമാർ പറഞ്ഞു. ബി.ബി.എം.പി ഹെൽപ് ലൈനായ 9902794711 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.