മാതൃദിനാചരണത്തിന്റെ ഭാഗമായി എൻ.ആർ കോളനിയിലെ ബി.ബി.എം.പി പ്രസവ ആശുപത്രിയിൽ സംഘടിപ്പിച്ച ‘ജനനി’ പരിപാടിയിൽനിന്ന്
ബംഗളൂരു: മാതൃദിനാചരണത്തിന്റെ ഭാഗമായി എൻ.ആർ കോളനിയിലെ ബി.ബി.എം.പി മെറ്റേണിറ്റി ഹോസ്പിറ്റലിൽ ‘ജനനി’ കമ്യൂണിറ്റി ബേബി ഷവർ പരിപാടി സംഘടിപ്പിച്ചു.
നിർധനരായ 60ലേറെ സ്ത്രീകൾ പങ്കെടുത്തു. രാധാകൃഷ്ണ ഫൗണ്ടേഷനും കട്ടേ സത്യ ഫൗണ്ടേഷനും സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പരിസ്ഥിതി പ്രവർത്തക രേവതി കാമത്ത് മുഖ്യാതിഥിയായി.
ബസവനഗുഡി എം.എൽ.എ രവി സുബ്രഹ്മണ്യ, മുൻ മേയറും കട്ടേ സത്യ ഫൗണ്ടേഷൻ പ്രസിഡന്റുമായ ബി.എസ്. സത്യനാരായണ, രാധാകൃഷ്ണ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വിദ്യ വി. ഭട്ട്, ബി.ബി.എം.പി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ജനനിയുടെ ഭാഗമായി അഞ്ച് മാസത്തിൽ കൂടുതൽ ഗർഭിണികളായ എല്ലാ ബി.പി.എൽ കാർഡ് ഉടമകൾക്കും സാരി, വളകൾ, പഴങ്ങൾ, പ്രോട്ടീൻ പൗഡർ തുടങ്ങിയവയുൾപ്പെടെയുള്ള സമ്മാനങ്ങൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.