ബംഗളൂരു: ഐ.എസ്.ആർ.ഒ, ന്യൂ സ്പേസ് ഇന്ത്യ, ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ എന്നിവയുടെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന എട്ടാമത് ബംഗളൂരു സ്പേസ് എക്സ്പോ സെപ്റ്റംബർ 18 മുതൽ 20 വരെ തുമകൂരു റോഡിലെ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും.
ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പുതിയ അറിവുകളും കണ്ടെത്തലുകളും സാങ്കേതിക വിദ്യകളെയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനും മേഖലയിലെ വാണിജ്യ സാധ്യതകൾ പരിചയപ്പെടുത്താനുമാണ് പ്രദർശനം ലക്ഷ്യമിടുന്നത്. 250ലേറെ ബഹിരാകാശ കമ്പനികൾ പ്രദർശനത്തിൽ പങ്കാളികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.