ബാംഗ്ലൂർ കേരള സമാജം കെ.ആർ പുരം സോൺ കുടുംബസംഗമം

ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ കെ.ആർ. പുരം സോൺ കുടുംബ സംഗമം സംഘടിപ്പിച്ചു. കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ് സംഗമം ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ കെ.എസ്. ഷിബു അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്‍റ് പി.കെ. സുധീഷ്, ജോയന്‍റ് സെക്രട്ടറി ഒ.കെ. അനിൽകുമാർ, കൾച്ചറൽ സെക്രട്ടറി മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി. ഗോപിനാഥ്, സോൺ കൺവീനർ പി. ബിനു, പി.കെ. ശിവദാസ്, ടെഗി ജോസഫ്, പത്മകുമാർ, എ.ആർ. സുനിൽകുമാർ, ഷൈബി കോശി, വിനീത്, ജിതേഷ്, ഷൈജൻ തോമസ്, വനിത വിഭാഗം ചെയർപേഴ്സൻ ഐഷ ഹനീഫ്, രഞ്ജിത ശിവദാസ്, അംബിക സുരേഷ് എന്നിവർ പങ്കെടുത്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സനീഷ് വടകര, മകൾ ഇലോഷ സനീഷ് എന്നിവർ നയിച്ച മെന്‍റലിസം ആന്‍ഡ് മാജിക്‌ ഷോ എന്നിവ നടന്നു.

Tags:    
News Summary - Bangalore Kerala Samajam KR Puram Zone Family Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.