ബംഗളൂരു: ചെന്നൈ-ബംഗളൂരു ഡബ്ൾ ഡക്കർ എക്സ്പ്രസ് ട്രെയിൻ കോച്ചുകളിൽ മാറ്റം. 10 എ.സി ഡബ്ൾ ഡക്കർ കോച്ചുകളുണ്ടായിരുന്നത് എട്ട് എ.സി ഡബ്ൾ ഡക്കർ, അഞ്ച് നോൺ എ.സി, ജനറൽ കോച്ച് എന്നിങ്ങനെ ക്രമീകരിച്ചു. പുതിയ സൗകര്യം നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് പറയുന്നു.കുറഞ്ഞ സമയത്തിനകം എത്താനാവും.
മറ്റ് സൂപ്പർഫാസ്റ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഡബ്ൾ ഡക്കർ അഞ്ചു മണിക്കൂറും 10 മിനിറ്റുംകൊണ്ട് ചെന്നൈയിൽനിന്ന് ബംഗളൂരുവിലെത്തും. മറ്റു ട്രെയിനുകൾക്ക് ആറു മണിക്കൂറും 15 മിനിറ്റും വേണ്ടിവരുന്നുണ്ട്. ഇനി പ്രതിദിനയാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് ദക്ഷിണ റെയിൽവേയുടെ കണക്കുകൂട്ടൽ.കോയമ്പത്തൂർ-ബംഗളൂരു റൂട്ടിൽ സർവിസ് നടത്തുന്ന ഉദയ് ഡബ്ൾ ഡക്കറിൽ ഏഴ് എ.സി കോച്ചുകളുണ്ടായിരുന്നത് ഇപ്പോൾ എട്ട് എ.സി കോച്ചുകളും, അഞ്ച് സെക്കൻഡ് ക്ലാസ് കോച്ചുകളുമാക്കി മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.