ബംഗളൂരു: ബസ്, മെട്രോ ടിക്കറ്റുകൾക്ക് പിന്നാലെ യാത്രക്കാർക്ക് പ്രഹരമായി ഓട്ടോ ചാർജും വർധിപ്പിച്ചേക്കും. ബംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ അസോസിയേഷന്റെ ആവശ്യത്തെ തുടർന്ന് ബുധനാഴ്ച ബംഗളൂരു സിറ്റി ജില്ലാ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ചേർന്നു. നിലവിൽ രണ്ടു കിലോമീറ്റർ വരെ മിനിമം ചാർജ് 30 രൂപയാണ്. രണ്ടു കിലോമീറ്ററിന് മുകളിൽ വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതവും നൽകണം.
എന്നാൽ, മിനിമം ചാർജ് 40 രൂപയായി ഉയർത്തണമെന്നതാണ് ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ വീതം അധികം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. അതേസമയം, ഓട്ടോ നിരക്ക് വർധിപ്പിക്കുന്നതോടെ മറ്റു കാബ് സർവിസുകളും നിരക്കിൽ വർധന ആവശ്യപ്പെടുമെന്ന് ടാക്സി ജീവനക്കാരുടെ സംഘടനയായ സ്വാഭിമാനി ചാലകര സംഘടനഗള ഒക്കൂട്ട (എസ്.സി.എസ്.ഒ) പ്രസിഡന്റ് തൻവീർ പാഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.