ബംഗളൂരു: ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ കർണാടകയിൽ ഓട്ടോനിരക്കുകൾ കുതിച്ചുയരുന്നതായി ആക്ഷേപം. 10 രൂപ മുതൽ 70 രൂപ വരെ വർധിച്ചിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ഉബർ ഓട്ടോയിൽ ഉൾപ്പെടെ നിരക്ക് വർധനയുണ്ടായിട്ടുണ്ട്. കോറമംഗലയിൽനിന്ന് ലാങ്ഫോർഡ് റ ഡിലേക്ക് 140 മുതൽ 150 വരെ രൂപയാണ് സാധാണ ഓട്ടോനിരക്ക്.
ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം ഇത് 190 രൂപയായി ഉയർന്നു. അക്ഷയ്നഗറിൽ നിന്ന് എം.ജി റോഡിലേക്ക് 170 രൂപയുണ്ടായിരുന്ന ഓട്ടോനിരക്ക് പല ആപുകളിലും 230 രൂപയായി ഉയർന്നു. ഒലയിലും റാപ്പിഡോ ഓട്ടോയിലുമെല്ലാം ഈ വർധനയുണ്ട്. ആപുകളേക്കാൾ കൂടുതൽ നിരക്ക് പല ഓട്ടോ ഡ്രൈവർമാരും നഗരത്തിൽ ഈടാക്കുന്നതായി ആക്ഷേപം ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.