പ്രതീകാത്മക ചിത്രം
ബംഗളൂരു: ദീപാവലിയോടനുബന്ധിച്ച് നഗരത്തിൽ നിരോധിത പടക്ക വിപണി സജീവം. ജില്ല ഭരണാധികാരികളും മലിനീകരണ നിയന്ത്രണബോർഡും ഒരുമിച്ച് നിരോധിത പടക്കങ്ങളുടെ സംഭരണവും വിൽപനയും തടയുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. നിരവധി ജില്ലകളിൽ നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന പടക്കങ്ങൾ പിടിച്ചെടുത്തു.
പടക്കം പൊട്ടുമ്പോഴുണ്ടാകുന്ന അമിത ശബ്ദം മൃഗങ്ങൾക്കും പക്ഷികൾക്കും ഒരുപോലെ ഹാനികരമാണ്. അധികൃതർ ഓരോ വർഷവും പടക്കങ്ങൾ കൊണ്ടുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് ബോധവത്കരണം നടത്താറുണ്ട്. എങ്കിലും ദീപാവലി സമയത്ത് മലിനീകരണതോത് ക്രമാതീതമാണ്. നിരോധിക്കപ്പെട്ട പടക്കങ്ങൾ വിൽപന നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന പരിസ്ഥിതി ഓഫിസർ എം.ജി. യതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.