ബംഗളൂരു: എസ്.എം.വി.ടി ബംഗളൂരു-അലിപൂർദുവാർ അമൃത് ഭാരത് വീക്കിലി എക്സ്പ്രസ് ശനിയാഴ്ച മുതൽ സ്ഥിരം സർവിസ് ആരംഭിക്കും. ട്രെയിൻ നമ്പർ 16597 (ബംഗളൂരു - അലി പൂർദുവാർ): എല്ലാ ശനിയാഴ്ചയും രാവിലെ 8.50ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 10.25ന് അലിപൂർദുവാർ ജങ്ഷനിൽ എത്തും. ട്രെയിൻ നമ്പർ 16598 (അലിപൂർദുവാർ - ബംഗളൂരു): എല്ലാ തിങ്കളാഴ്ചയും രാത്രി 10.25ന് അലിപൂർദുവാറിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ച മൂന്നിന് എസ്.എം.വി.ടി ബംഗളൂരുവിൽ എത്തും.
കൃഷ്ണരാജപുരം, ബംഗാരപ്പെട്ട് ജങ്ഷന്, കുപ്പം, ജോലാർപേട്ട, കാട്പാടി, രേണിഗുണ്ട, നെല്ലൂർ, ഓംഗോൾ, ചിരാല, തെനാലി ജങ്ഷന്, വിജയവാഡ ജങ്ഷന്, ഏലൂരു, രാജമുണ്ട്രി, സാമൽകോട്ട് ജങ്ഷന്, അനകാപ്പള്ളി, ദുവാഡ, സിംഹാചലം നോർത്ത്, പെണ്ടുർതി, കൊത്തവലസ, വിസിയനഗരം ജങ്ഷന്, ശ്രീകാകുളം റോഡ്, പലാസ, ബ്രഹ്മപൂർ, ബാലുഗാവ്, ഖുർദ റോഡ് ജങ്ഷന്, ഭുവനേശ്വർ, കട്ടക്ക്, ജാജ്പൂർ കിയോഞ്ജർ റോഡ്, ഭദ്രക്, ബാലസോർ, ഖരഗ്പൂർ ജങ്ഷന്, ആൻഡുൽ, ഡങ്കുനി, ബർദ്മാൻ, ബോൽപൂർ ശാന്തിനികേതൻ, രാംപൂർഹട്ട്, മാൾഡ ടൗൺ, ബർസോയ് ജങ്ഷന്, കിഷൻഗഞ്ച്, ആലുവബാരി റോഡ്, ന്യൂ ജൽപായ്ഗുരി, സിലിഗുരി ജങ്ഷന്, ബിന്നഗുരി, ഹസിമാര എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.