മംഗളൂരു: ഒറ്റ മുറിയിൽ പൂട്ടിയിട്ട മാനസിക വെല്ലുവിളി നേരിടുന്ന 38കാരിയെ നൽകൂറിലെ വീട്ടിൽ നിന്ന് മോചിപ്പിച്ചു. രണ്ട് വർഷമായി പുറംലോകം കാണുകയോ ചികിത്സ ലഭിക്കുകയോ ചെയ്യാതെ അടച്ചിട്ട യുവതിയെ പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സഖി സെന്ററിലെ ജീവനക്കാരുടെയും എമർജൻസി പൊലീസ് സംഘത്തിന്റെയും സഹായത്തോടെ അമ്പല്‍പാടിയിലെ വിഷു ഷെട്ടിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. സംഘം വീട്ടിലെത്തിയപ്പോൾ ചെറിയ ജനാലയിലൂടെ ഇവർ സഹായത്തിനായി അപേക്ഷിക്കുകയായിരുന്നു. വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നു. രക്ഷപ്പെടുത്തിയ ശേഷം വൈദ്യസഹായത്തിനായി ബാലിഗ ആശുപത്രിയിലേക്ക് മാറ്റി. തടവിലാക്കിയ സാഹചര്യവും നിയമനടപടിയും അധികൃതർ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.