ബംഗളൂരു: ബോധവത്കരണവും നിയമനടപടിയും സജീവമാകുന്നതിനിടയിലും ശൈശവ വിവാഹം പൂർണമായും തടയാനാവാതെ സാമൂഹിക ക്ഷേമ വകുപ്പ്. മൈസൂരുവില്‍ മാത്രം കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 60 ശൈശവ വിവാഹങ്ങൾ.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെ ശൈശവ വിവാഹങ്ങള്‍ നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 284 പരാതികള്‍ ലഭിച്ചു. ഇവയില്‍ 224 എണ്ണം തടയാൻ സാധിച്ചു. 60 വിവാഹങ്ങള്‍ നടന്നു. ഇത്തരം സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്താല്‍ സാധാരണ വരന്റെയും വധുവിന്റെയും രക്ഷിതാക്കളെ അറസ്റ്റ് ചെയ്യുകയാണ് പതിവ്. 2020-21, 2021-22, 2022-23, 2023-24 വര്‍ഷങ്ങളില്‍ യഥാക്രമം 31, 33, 36, 39 ശൈശവ വിവാഹക്കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഓരോ വര്‍ഷവും ശൈശവ വിവാഹങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്നുവെന്നതും ആശങ്കയുളവാക്കുന്നുവെന്നും ബോധവത്കരണവും ശക്തമായ നിയമവുംകൊണ്ട് മാത്രമേ ശൈശവ വിവാഹങ്ങള്‍ നിര്‍ത്തലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വന്തം ജില്ലയായ മൈസൂരുവിൽത്തന്നെ ഇത്തരം സംഭവങ്ങള്‍ തുടരുന്നുവെന്ന വിമർശനവുമുയര്‍ന്നിട്ടുണ്ട്. ശൈശവ വിവാഹങ്ങള്‍ നടക്കുന്നതു മൂലം മൈസൂരു ജില്ലയില്‍ കൗമാരക്കാരികൾ ഗര്‍ഭിണികളാവുന്ന കേസുകൾ വര്‍ധിച്ചു.
സ്കൂളുകള്‍ നിന്നും കൊഴിഞ്ഞു പോകുന്ന വിദ്യാര്‍ഥിനികളുടെ ലിസ്റ്റ് തയാറാക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ആധാര്‍ കാര്‍ഡുകളില്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പെണ്‍കുട്ടികളുടെ ജനന തീയതി മാറ്റം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.