Posted On
date_range Updated On
date_range ഓട് കമ്പനിയിൽ തീപിടിത്തം
മംഗളൂരു: നഗരത്തിലെ ഹൊയ്ഗെ ബസാർ മേഖലയിൽ ഓട് നിർമാണ ഫാക്ടറിയിൽ ചൊവ്വാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായി. ചൂള വെക്കുന്നതിനായി ഫാക്ടറി യാർഡിൽ സൂക്ഷിച്ചിരുന്ന വിറകിലും മറ്റ് വസ്തുക്കളിലും പടർന്നതോടെ തീയുടെ തീവ്രത വർധിച്ചു. വിവരം ലഭിച്ചയുടനെ പാണ്ഡേശ്വർ, കദ്രി ഫയർ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.