ബംഗളൂരു: സംസ്ഥാനത്ത് ബംഗളൂരു ഉൾപ്പെടെ 13 ജില്ലകളിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് 37.9 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് കണ്ടെത്തി. 17 സർക്കാർ ഉദ്യോഗസ്ഥരുടെ വീടും ഓഫിസും ഉൾപ്പെടെ 70 ഇടങ്ങളിലായിരുന്നു റെയ്ഡ്.
പണം, സ്വർണം, ആഡംബര വാഹനങ്ങൾ, അനധികൃതമായി ഭൂമിയും മറ്റും വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ എന്നിവയടക്കം പിടിച്ചെടുത്തു. ബി.ബി.എം.പി അസി. റവന്യൂ ഓഫിസർ കെ.ബി. ചന്ദ്രപ്പ, ഫാക്ടറീസ് ബോയിലേഴ്സ് ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീനിവാസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.