ക​ർ​ണാ​ട​ക ബജറ്റിൽ ക്രിസ്ത്യൻ ​ക്ഷേമത്തിന് 200 കോടി രൂപ

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചു. ക്രിസ്ത്യൻ സമുദായ വികസനത്തിന് 200 കോടി രൂപ നീക്കിവെച്ച ബജറ്റിൽ വഖഫ് സ്വത്തുക്കളുടെ വികസന-സംരക്ഷണത്തിന് 100 കോടിയാണുള്ളത്.

ജൈനമത തീർഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് 50 കോടി രൂപയും ബിദറിലെ ശ്രീ നാനാക്ക് ഗുരുദ്വാര വികസനത്തിന് കോടി രൂപയും അനുവദിച്ചു. വിവിധ മത തീർഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് 20 കോടിയും നീക്കിവെച്ചു.

100 കുട്ടികൾക്ക് വീതം പ്രവേശനം ലഭിക്കുന്ന 100 പുതിയ മൗലാന ആസാദ് സ്കൂളുകൾ തുടങ്ങുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 50 മൊറാർജി ദേശായ് റെസിഡൻഷ്യൽ സ്കൂളുകളും ആൺ/പെൺ കുട്ടികൾക്കായി 100 പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ആരംഭിക്കും.

Tags:    
News Summary - 200 crores for Christian welfare in Karnataka budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.