പ്ര​ജ്വ​ൽ വെ​ള്ള​വു​മാ​യി

റെയിൽ പാളത്തിനരികിലെ തീപിടിത്തം തടഞ്ഞ് പതിനെട്ടുകാരൻ

ബംഗളൂരു: മൈസൂരു യാദവഗിരിക്ക് സമീപം റെയിൽവേ ട്രാക്കിലേക്ക് പടർന്ന തീപിടിത്തം ഒറ്റക്ക് തടഞ്ഞ് 18കാരൻ. മെറ്റഗള്ളി നിവാസിയായ പ്രജ്വലാണ് റെയിൽവേ ട്രാക്കിലൂടെ കടന്നുപോകുമ്പോൾ ഉണങ്ങിയ പുല്ലിന് തീപിടിച്ച് പടരുന്നത് കണ്ട് ഇടപെട്ടത്. അടുത്തുള്ള മെക്കാനിക്-കം-പഞ്ചർ കടയിൽ നിന്ന് വാട്ടർ കാൻ വാങ്ങി തീ അണക്കാൻ തുടങ്ങി. മണിക്കൂറോളം സമീപത്തുള്ള വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവന്ന് തീ നിയന്ത്രണ വിധേയമാക്കി. പത്തിലധികം തവണ വെള്ളം ചുമന്ന് പ്രജ്വൽ നടന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

‘ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. പഞ്ചർ ഷോപ്പിൽ നിന്ന് ഒരു വാട്ടർ ക്യാൻ എടുത്ത് അടുത്തുള്ള വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവരാൻ തുടങ്ങി. നിരവധി ട്രെയിനുകൾ ഈ ട്രാക്കിലൂടെ പതിവായി കടന്നുപോകുന്നു. തീ റെയിൽവേ ലൈനിലേക്ക് പടർന്ന് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കുമെന്ന് ഭയപ്പെട്ടു. അത് തടയാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്തു’-പ്രജ്വൽ പറഞ്ഞു. മൈസൂരു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌.പി.‌എഫ്) ഇൻസ്‌പെക്ടർ ദിനേശ് കുമാർ പ്രജ്വലിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു. ഇദ്ദേഹത്തിന്റെ പേര് അവാർഡിനായി ശിപാർശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

Tags:    
News Summary - 18-year-old boy stops fire near railway tracks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.