ബംഗളൂരു: കശ്മീരിൽനിന്ന് മടങ്ങിയ 13 കന്നഡിഗ വിദ്യാർഥികൾ ചൊവ്വാഴ്ച വൈകീട്ട് ബംഗളൂരുവിലെത്തും. ശ്രീനഗറിലെ ഷേറെ കശ്മീർ കാർഷിക ശാസ്ത്ര-സാങ്കേതിക സർവകലാശാല വിദ്യാർഥികളായ ഇവർ തിങ്കളാഴ്ച ഡൽഹിയിൽ സുരക്ഷിതമായി എത്തിയതായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.
ശ്രീനഗറിൽനിന്ന് ജമ്മുവിലേക്ക് ബസിലും അവിടെ നിന്ന് ഡൽഹിയിലേക്ക് ട്രെയിനിലും യാത്ര ചെയ്താണ് വിദ്യാർഥികൾ എത്തിയത്.
ഇവരെ സുരക്ഷിതമായി ട്രെയിൻ മാർഗം ബംഗളൂരുവിലെത്തിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പാടാക്കിയതായും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സുരക്ഷയിൽ പ്രത്യേക പരിഗണന നൽകിയ കേന്ദ്ര മന്ത്രിക്കും സർക്കാറിനും വിദ്യാർഥികൾ നന്ദി പറഞ്ഞു. മേഖലയിൽ യുദ്ധ സാഹചര്യം രൂപപ്പെട്ടതോടെ തങ്ങൾ ആശങ്കയിലും ഭീതിയിലും കഴിയുകയായിരുന്നെന്നും കേന്ദ്ര സർക്കാറിന്റെ പെട്ടെന്നുള്ള രക്ഷാനടപടി ആശ്വാസമേകിയെന്നും വിദ്യാർഥികളിലൊരാളായ രക്ഷിത് പ്രതികരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ബംഗളൂരുവിലെത്തുന്ന വിദ്യാർഥികളെ കർണാടക സർക്കാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.