മാനന്തവാടി: റവന്യൂ പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകാത്തത് കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു. സര്‍ക്കാറില്‍നിന്ന് നിയമപ്രകാരം പണമടച്ച് പട്ടയം വാങ്ങി കൃഷിഭൂമിയും സര്‍ക്കാര്‍ റിസര്‍വ് ചെയ്ത മരങ്ങളും സംരക്ഷിച്ച് പോരുകയാണ് കർഷകർ. കൈവശഭൂമിയില്‍ വീടിനും ഭീഷണിയായി നില്ക്കുന്ന ഉണങ്ങിയതും കേട് ബാധിച്ചതുമായ മരങ്ങള്‍ മുറിച്ചെടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യം കാലങ്ങളായി കര്‍ഷകര്‍ ഉന്നയിച്ചുവരുകയാണ്. ഉണങ്ങിയും ദ്രവിച്ചും വീടിന് ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ കട പുഴകി വീണ് നിരവധി അപകടം സംഭവിച്ചിട്ടുണ്ട്. പത്ത് സെൻറ് സ്ഥലത്ത് പോലും രണ്ട്, മൂന്ന് മരങ്ങള്‍ നില്ക്കുന്നതിനാൽ വീട് നിർമിക്കുന്നതിനും കൃഷി ചെയ്യുന്നതിനും പലര്‍ക്കും കഴിയുന്നില്ല. കര്ഷകന് തെൻറ വീടിനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് മാറ്റാൻപോലും കഴിയുന്നില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ ഉണങ്ങി വീണ് റോഡരികിലും സ്ഥലത്തും കിടന്നും നശിക്കുന്നുണ്ട്. മരംമുറിക്കണമെങ്കില് റവന്യൂ വകുപ്പിെൻറ മുൻകൂർ അനുമതി ആവശ്യമാണ്. മരങ്ങള്‍ കര്‍ഷകെൻറ സ്വന്തം െചലവില്‍ മുറിച്ചുമാറ്റി ബത്തേരി കുപ്പാടിയിലെ ഡിപ്പോയില്‍ എത്തിക്കണം. ഇതിെൻറ െചലവ് കര്‍ഷകര്‍ക്ക് വഹിക്കാന്‍ കഴിയില്ല. ജില്ലയിലെ മൂന്ന് താലൂക്കിലുമായി റവന്യൂ പട്ടയഭൂമിയില്‍ 20,000 ഉണങ്ങിയ വീട്ടിമരങ്ങള്‍ മാത്രമുണ്ട്. ആയിരക്കണക്കിന് മരങ്ങള്‍ ഇതിനോടകം വീണ് നശിച്ചു. നിരവധി മരങ്ങള്‍ സ്വന്തം ഭൂമിയില്‍ നില്ക്കുമ്പോള് വീടിനുപോലും മരങ്ങള്‍ വില കൊടുത്ത് വാങ്ങിക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകർ. നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായില്ല. അപകടഭീഷണി ഉയർത്തുന്ന മരങ്ങള്‍പോലും മുറിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പത്ത് സെൻറ് ഭൂമിയില്‍ വീട് വെച്ചു കഴിയുന്നവരുടെ ജീവന് സംരക്ഷിക്കാനെങ്കിലും മരംമുറിക്കാന്‍ അനുമതിനല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതിന് തയാറല്ലെങ്കിൽ താലൂക്ക് ഓഫിസ് ഉപരോധമടക്കമുള്ള സമരപരിപാടികൾ നടത്താൻ പട്ടയഭൂമിയിലെ കർഷകരുടെ കൂട്ടായ്മ തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.