കൽപറ്റ: പുനഃസ്ഥാപിക്കപ്പെടാത്ത പ്രകൃതി വിഭവങ്ങൾ സമൂഹം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും പ്രകൃതിയിൽനിന്ന് ആവശ്യമുള്ളത് മാത്രം എടുക്കുകയാണ് വേണ്ടതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ. പരിസ്ഥിതി ദിനാഘോഷത്തിൽ സർക്കാറിെൻറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകമാനം ഒരു കോടി വൃക്ഷത്തൈകൾ നടുന്ന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കൽപറ്റ എൻ.എം.എസ്.എം. ഗവ. കോളജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പെേട്രാൾ, കൽക്കരി പോലുള്ള പുനഃസ്ഥാപിക്കപ്പെടാത്ത പ്രകൃതി വിഭവങ്ങൾ അധികകാലം നമുക്ക് ലഭിക്കില്ല. വെള്ളം, മണൽ എന്നിവ പുനഃസ്ഥാപിക്കപ്പെടുന്നവയാണെന്നാണ് കണക്കാക്കുന്നതെങ്കിലും അതു പുനഃസ്ഥാപിക്കപ്പെടാത്തവയുടെ പട്ടികയിലേക്ക് മാറുന്നതാണ് വർത്തമാനകാല സാഹചര്യം. പ്രകൃതിക്കുമേലുള്ള ൈകയേറ്റങ്ങൾ എല്ലാ സീമകളും ലംഘിക്കുകയാണ്. പാടം നികത്തുകയും മലകൾ ഇടിച്ചുനിരത്തുകയും ചെയ്യുന്നു. മരമില്ലെങ്കിൽ നമുക്ക് ശ്വാസവായു ലഭിക്കില്ല. മരത്തിന് ബദൽ മറ്റൊന്നുമില്ലെന്ന് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. കോളജ് വളപ്പിൽ മരത്തൈകൾ നട്ടാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. ഗവ. കോളജിന് അനുവദിച്ച എം.എ ഇക്കണോമിക്സ്, എം.സി.ജെ കോഴ്സുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് കൺസർവേറ്റർ ഐ ആൻഡ് ഇ ജോർജി പി. മാത്തച്ചൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, എ.ഡി.എം. കെ.എം. രാജു, ഉമൈബ മൊയ്തീൻകുട്ടി, ശകുന്തള ഷൺമുഖൻ, ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ, നരേന്ദ്രനാഥ് വേളൂരി, അബ്ദുൽ അസീസ്, പി. ധനേഷ് കുമാർ, ജെൽത്രൂദ് ചാക്കോ, റഷീദ് എന്നിവർ പങ്കെടുത്തു. എ. ഷജ്ന സ്വാഗതവും കെ.എം. ജോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.