പോളിടെക്​നിക്ക്​ ജീവനക്കാര​െൻറ സ്ഥലംമാറ്റത്തിൽ മന്ത്രി ഇടപെ​െട്ടന്ന്​;

പോളിടെക്നിക്ക് ജീവനക്കാരൻെറ സ്ഥലംമാറ്റത്തിൽ മന്ത്രി ഇടപെെട്ടന്ന്; തിരുവനന്തപുരം: പോളിടെക്നിക്ക് ജീവനക്കാ രനെ സ്ഥലംമാറ്റാതെ നിലനിർത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചെന്ന രീതിയിൽ സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് വിവാദമായതോടെ വെബ്സൈറ്റിൽനിന്ന് പിൻവലിച്ചു. കായംകുളം വനിത പോളിടെക്നിക്കിലെ കമ്പ്യൂട്ടർ വിഭാഗം ഡെമോൺസ്ട്രേറ്റർ സുധനെ അതെ പോളിടെക്നിക്കിൽ നിലനിർത്തി ഉത്തരവ് നൽകുക എന്ന് നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ജൂൺ 19ന് കത്ത് നൽകിയെന്നാണ് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്. ഇത് സ്വജനപക്ഷപാതമാണെന്ന് വിമർശനമുയർന്നു. ഇതോടെയാണ് ഉത്തരവ് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റിൽനിന്ന് പിൻവലിച്ചത്. ഉത്തരവ് റദ്ദാക്കിയതായി അറിയിപ്പ് വന്നിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെയാണ് ഉത്തരവ് വെബ്സൈറ്റിൽ വന്നത്. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പിൻവലിച്ചു. വിഷയം ചൊവ്വാഴ്ച ഷാഫി പറമ്പിൽ ധനാഭ്യർഥന ചർച്ചയിൽ ഉന്നയിച്ചെങ്കിലും മന്ത്രി കെ.ടി. ജലീൽ ഇതിന് മറുപടി പറഞ്ഞില്ല. സ്ഥലംമാറ്റ ഉത്തരവിനുള്ള സൂചനയിലാണ് മന്ത്രി നൽകിയ കത്ത് ഉൾപ്പെടുത്തിയതും താഴെ വിശദീകരിച്ചതും. മന്ത്രിയുടെ കത്ത് ഉൾപ്പെടെ പരിഗണിച്ചാണ് 20 പേരുടെ സ്ഥലംമാറ്റ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.