ബൈക്കുകൾ കൂട്ടിയിടിച്ച്​ വീണ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു

കരുനാഗപ്പള്ളി: ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിന് നടുവിൽ വീണ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച ്ചു. രണ്ടാമത്തെ ബൈക്കിലെ യുവാക്കൾക്ക് പരിക്കേറ്റു. കോട്ടയം രാമപുരം കോടനാട് ഇടിയനാൽ ഉപാസനയിൽ ശശിധരൻനായരാണ് (65) മരിച്ചത്. കാനറ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണ്. പൊന്മന പുത്തൻചന്ത തയ്യിൽ തെക്കതിൽ വീട്ടിൽ ബിജു (42), ചവറ മുകുന്ദപുരം മാടപ്പള്ളി സജിത ഭവനത്തിൽ പ്രമോദ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 6.30ഓടെ ദേശീയപാതയിൽ പുള്ളിമാൻ ജങ്ഷനിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പമ്പിൽനിന്ന് ഇന്ധനം നിറച്ച് യുവാക്കളുടെ ബൈക്ക് റോഡിലേക്കിറങ്ങുന്നതിനിടെ പുതിയകാവ് ഭാഗത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഹരിപ്പാട്ടേക്ക് പോയ ബസിനടിയിലേക്ക് ബൈക്കുകളും ശശിധരൻ നായരും വീണു. ശരീരത്തിലൂടെ ബസിൻെറ ചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു. ദൂരേക്ക് തെറിച്ചുവീണാണ് യുവാക്കൾക്ക് പരിക്കേറ്റത്. ഇരുവരെയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശിധരൻ നായരും കുടുംബവും ഏറെനാളായി കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് മഠത്തിൽ വാടക വീട്ടിലായിരുന്നു താമസം. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: നിത്യ (ടെക്നോപാർക്ക്, തിരുവനന്തപുരം), ധന്യ (എം.ടെക് വിദ്യാർഥിനി). മരുമകൻ: അരുൺ (ലഫ്. കേണൽ) .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.