തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടാനകൾ ഷോക്കേറ്റ് ചരിയുന്നത് തടയാൻ വൈദ്യുതി വേലികൾക്ക് പകരം സോളാർ കമ്പി വേലിക ൾ വേണമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീനിവാസൻ. വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫൻറ്സ് സൊസൈറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകളിൽനിന്നാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകുന്നത്. വനപ്രദേശങ്ങളിൽ വൈദുതി ലൈനുകൾ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബി അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ്. വന്യജീവികളെ ശത്രുക്കളായി കാണുന്ന കാഴ്ചപ്പാട് നാം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ആനക്കൊമ്പ് വ്യാപാരവും ഏഷ്യന്‍ ആനകള്‍ക്കുള്ള ഭീഷണിയും എന്ന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ സംസാരിച്ചു. ഐ.ജി പി. വിജയൻ, പി.എൻ. ഉണ്ണികൃഷ്ണൻ എന്നിവരും സംബന്ധിച്ചു. ശിൽപശാല ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.