വനിതാകൂട്ടായ്മയിലുണ്ടോ? എങ്കിൽ സിനിമയിൽ ചാൻസ് ഉണ്ട്

തിരുവനന്തപുരം: സ്ത്രീശക്തി ഫിലിംസ് ഒരുക്കുന്ന അമ്മ പറഞ്ഞ കഥ എന്ന മലയാള സിനിമയിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ക് കും കുടുംബാംഗങ്ങൾക്കും മറ്റ് വനിത കൂട്ടായ്മകൾക്കും അവസരം. ചിത്രത്തിൻെറ അരങ്ങിലും അണിയറയിലും നിരവധി അവസരങ്ങളാണ് വനിതകളെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 15 മിനിറ്റ് ദൈർഘ്യമുള്ള പത്തുകഥകൾ കോർത്തിണക്കി നവാഗതരായ യുവ സംവിധായകരാണ് ചിത്രം ഒരുക്കുന്നത്. കുടുംബശ്രീ പ്രവർത്തകരിൽനിന്നും തെരഞ്ഞെടുക്കുന്ന കഥകളാണ് സിനിമയാകുന്നത്. കഥ, തിരക്കഥ, സംഭാഷണം, അഭിനയം, ഡബ്ബിങ്, മേക്കപ്, വസ്ത്രാലങ്കാരം, ഫോട്ടോഗ്രഫി, പശ്ചാത്തല സംഗീതം, ഗാനരചന, ആലാപനം, കലാസംവിധാനം, സംഗീത സംവിധാനം, സഹ സംവിധാനം, അസി. കാമറാമാൻ, പ്രൊഡക്ഷൻ കാറ്ററിങ്, പോസ്റ്റർ ഡിസൈനിങ് തുടങ്ങി സമസ്ത മേഖലകളിലും വനിതകളെ ഉൾപ്പെടുത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കാസ്റ്റിങ്, പ്രമോഷൻ, പരസ്യ പ്രചാരണം, ടിക്കറ്റ് വിതരണം എന്നിവയിലും കുടുംബശ്രീ പ്രവർത്തകർക്ക് അവസരം ഒരുക്കുമെന്നും ഫ്ലക്സ് ബോർഡുകൾ പൂർണമായി ഒഴിവാക്കിയും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തിയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും സംവിധായകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് -9496781201, 9496791202. ഇ-മെയിൽ- kudumbasreemovie@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.