വെട്ടുകാട്: വെട്ടുകാട് തിരുനാളിന് എത്തുന്നവര്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രാധ്യാനം വിവരിക്കാനും പ്ലാസ ്റ്റിക്ക് മാലിന്യങ്ങള്‍ തീരത്ത് ഉപേക്ഷിക്കുന്നത് തടയാനുമായി ഇടവക കൗണ്‍സിലിൻെറ നേതൃത്വത്തില്‍ ഗ്രീന്‍ വളൻറിയേഴ്സിന് രൂപം നല്‍കി. തിരുനാളിന് എത്തുന്ന വിശ്വാസികള്‍ പ്ലാസ്റ്റിക്ക് മാലിന്യം തീരത്തും കടലിലും ഉപേക്ഷിക്കുന്നത് തടയുകയും പരിസ്ഥിതി ബോധവത്കരണവുമാണ് ഗ്രീൻ വളൻറിയേഴ്സിൻെറ ചുമതല. 30 പേരടങ്ങുന്ന സംഘത്തിന് പ്രത്യേക യൂനിഫോമും നൽകിയിട്ടുണ്ട്. ആയിരക്കണിക്ക് വിശ്വാസികളാണ് വെട്ടുകാട് തിരുനാളിന് എത്തുന്നത്. 1542ല്‍ പോർച്ചുഗീസ് മിഷനറിമാരാണ് അറബിക്കടലിൻെറ തീരത്ത് മാദ്രെ ദെ ദേവൂസ് എന്ന പോര്‍ച്ചുഗീസ് -ഇറ്റാലിയന്‍ പദങ്ങളുടെ സമ്മിശ്രമായ 'ദൈവ മാതാവ്' എന്നർഥമുള്ള ദൈവാലയം സ്ഥാപിച്ചതെന്നാണ് വിശ്വാസം. എന്നാല്‍, പോര്‍ച്ചുഗീസുകാരുടെ വരവിന് മുമ്പുതന്നെ വെട്ടുകാട് ഉള്‍പെടുന്ന തീരദേശ ഗ്രാമങ്ങളില്‍ ക്രൈസ്തവ സമൂഹം നിലനിന്നിരുന്നതായും വെട്ടുകാടില്‍ ഇന്നത്തെ മിസ്റ്റിക്കല്‍ റോസ് കോണ്‍വൻെറ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു ജപാലയം സ്ഥിതിചെയ്തിരുന്നതായും പഴമക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.