തിരുവനന്തപുരം: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിചിത്രവിധി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ യശസ്സിന് തീരാകളങ്കമാണ് വരുത്തിയതെന്ന് അൽ ഹാദി അസോസിയേഷൻ. കേസ് നടത്തിയ കക്ഷികളായ നിർമോഹി അഖാഡയെയും സുന്നി വഖഫ് ബോർഡിനെയും മാറ്റിനിർത്തി സാങ്കൽപിക കക്ഷിക്കാരനായി അവതരിപ്പിക്കപ്പെട്ട രാമ വിഗ്രഹത്തിന് ഭൂമിയുടെ അവകാശം നൽകിയത് അങ്ങേയറ്റം വിചിത്രവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. തെറ്റായ കോടതി വിധികൾ തിരുത്തിക്കാൻ മുഴുവൻ ജനാധിപത്യ സംഘടനകളും നിയമപരമായ പോരാട്ടങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കണമെന്നും അസോസിയേഷൻ ആഹ്വാനം ചെയ്തു. പൂന്തുറയിൽ കൂടിയ അടിയന്തര പ്രവർത്തക സമിതിയിൽ പ്രസിഡൻറ് കരമന അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. കെ.കെ. സൈനുദ്ദീൻ ബാഖവി, ആബിദ് മൗലവി, മാഹീൻ ഹസ്രത്ത്, ഹാഫിസ് അൽ അമീൻ മൗലവി, അർഷദ് നദ്വി, നുജുമുദ്ദീൻ മൗലവി, ഷഫീർ മൗലവി, അബ്ദുൽ ഹാദി മൗലവി, ഇല്യാസ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.