മോട്ടോർ തൊഴിലാളികൾ സത്യഗ്രഹം നടത്തി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തടഞ്ഞു െവച്ചിരിക്കുന്ന 50 ശതമാനം ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നാവശ് യപ്പെട്ട് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ല മോട്ടോർ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) തൊഴിലാളികൾ തമ്പാനൂർ ബസ് ടെർമിനലിൽ കൂട്ട സത്യഗ്രഹം നടത്തി. എ.ഐ.ടി.യു.സി ജില്ല കൗൺസിൽ ഒാഫിസിന് മുന്നിൽ കേന്ദ്രീകരിച്ച് പ്രകടനമായി എത്തിയാണ് തൊഴിലാളികൾ സത്യഗ്രഹം നടത്തിയത്. സത്യഗ്രഹസമരം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. ജയപാലൻ ഉദ്ഘാടനം ചെയ്തു. എം. ശിവകുമാർ അധ്യക്ഷത വഹിച്ചു. പട്ടം ശശിധരൻ, സുനിൽ മതിലകം, കാലടി േപ്രമചന്ദ്രൻ, മൈക്കിൾ ബാസ്റ്റ്യൻ, പി. ഗണേശൻ നായർ, എസ്. രാജേഷ് കുമാർ, പി. കുമാർ, തമ്പാനൂർ വിപിൻ എന്നിവർ സംസാരിച്ചു. ഹരികുമാർ, തമ്പാനൂർ മുരുകൻ, പി.ആർ. ആത്മരാജൻ, എ. മുജീബ്, എ. മാഹിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.