പതിനേഴുകാരനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ പ്രതി അറസ്​റ്റിൽ

കോവളം: പനത്തുറയിൽ പതിനേഴുകാരനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പന ത്തുറ വടക്കേ കൂനംതുരുത്തിൽ ഹരി (26) ആണ് അറസ്റ്റിലായത്. പരിക്കേറ്റ പതിനേഴുകാരൻ പൂന്തുറ സി.എച്ച്.സിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കരുമത്തെ ബന്ധുവീട്ടിൽനിന്ന് ശനിയാഴ്ച പുലർച്ചയോടെ തിരുവല്ലം എസ്.ഐ സമ്പത്ത്, കിരൺ, സി.പി. അരുൺ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.