തിരുവനന്തപുരം: ആറന്മുള ശശി രചിച്ച നവോത്ഥാന കവിതകളെ പഠനവിധേയമാക്കിയ 'വായനയുടെ ഉതിര്‍മണികള്‍' പുസ്തകം സുഗതകുമാ രി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നന്ദാവനത്ത് സുഗതകുമാരിയുടെ വസതിയില്‍ നടന്ന പ്രകാശനത്തില്‍ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ.വി. കാര്‍ത്തികേയന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ആറന്മുള ഹരിഹരപുത്രന്‍, കെ. രാമന്‍കുട്ടി, കവി ഡോ. ബിജുബാലകൃഷ്ണന്‍, അഞ്ചല്‍ രവീന്ദ്രന്‍, ഗ്രന്ഥകാരന്‍ ആറന്‍മുള ശശി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വൈ.എം.സി.എ ഹാളില്‍ നടന്ന പുസ്തക ചര്‍ച്ച സമ്മേളനം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ.വി. കാര്‍ത്തികേയന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ആറന്മുള ഹരിഹരപുത്രന്‍ അധ്യക്ഷനായി. ഡോ.എം.ആര്‍. തമ്പാന്‍ ഗ്രന്ഥം പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.