തിരുവനന്തപുരം: ഡോ.എസ്.കെ. കൃഷ്ണന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രാഗാദിരോഗാന്‍ (മെഡിക്കല്‍ അസ്ട്രോളജി) എന്ന പുസ്തകം ജ്യോതിഷ പണ്ഡിതന്‍ ചെറുവള്ളി നാരായണന്‍ നമ്പൂതിരി കേരള ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടര്‍ ഡോ.പി.കെ. മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ.വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഡോ. ഹരിനാരായണന്‍, ശ്രീകുമാര്‍ പെരിനാട് എന്നിവര്‍ സംസാരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച് ഓഫിസര്‍ ശ്രീകല ചിങ്ങോലി സ്വാഗതവും പി.വി. രാജന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.