തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ പൊതുവേദികളിൽ നിറഞ്ഞുനിന്ന എം.എ. മസൂദിനെ കൃപയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ഗായകൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിൻെറ അനുസ്മരണ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഇന്ത്യൻ നാഷനൽ ലീഗ് ജില്ല സെക്രട്ടറി വള്ളക്കടവ് ആബ്ദീൻ അധ്യക്ഷതവഹിച്ചു. എം.എം. ഹസൻ ആമുഖ പ്രഭാഷണവും സി. ദിവാകരൻ എം.എൽ.എ അനുസ്മരണ പ്രഭാഷണവും നടത്തി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, കൃപ വൈസ് പ്രസിഡൻറ് തൈക്കാട് കൃഷ്ണൻകുട്ടി തമ്പി, ഇമാം അൽഹാജ് എ.എം. ബദറുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.