ഓട്ടോ ൈഡ്രവറെ ജാതി പറഞ്ഞ്​ ആക്ഷേപിച്ച സി.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഓട്ടോ ൈഡ്രവറെ ട്രാഫിക് സി.ഐ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഓട്ടോ പിടിച്ചെടുക്കുകയും ചെയ്ത സം ഭവത്തിൽ സിറ്റി പൊലീസ് കമീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കേശവദാസപുരം സ്വദേശി ജവാദ് നൽകിയ പരാതിയിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് അന്വേഷണത്തിന് നിർദേശം നൽകിയത്. ഒക്ടോബർ 25ന് വൈകീട്ട് കേശവദാസപുരത്താണ് സംഭവം. സവാരിയുമായി പോകുന്നതിനിടയിലാണ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. പള്ളിയിൽ സന്ധ്യാ നിസ്കാരത്തിന് പങ്കെടുക്കണമെന്ന് പറഞ്ഞപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. പിറ്റേന്ന് നാട്ടിലെ പൊതുപ്രവർത്തകൻ തനിക്കുവേണ്ടി ഇടപെട്ടപ്പോൾ പൊതുവഴി തടസ്സപ്പെടുത്തിയതിനെതിരെ കള്ളക്കേസേടുത്തെന്നും പരാതിയിൽ പറയുന്നു. സി.ഐക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. നവംബർ 25ന് കേസ് പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.