കോവളം: മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സ്കൂൾ ബസ് ഡ്രൈവറെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം ഐ ത്തിയൂർ സ്വദേശി സുനിൽ (49) ആണ് അറസ്റ്റിലായത്. സ്കൂളിലേക്കുള്ള യാത്രക്കിടയിലാണ് അതിക്രമമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസത്തെ തുടർന്ന് വിവരം ചോദിച്ചറിഞ്ഞ സ്ഥാപന അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് വിദഗ്ദ പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി തിരുവല്ലം എസ്.ഐ സമ്പത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.