വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല കവര്‍ന്നു

നേമം: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം മോഷ്ടാവ് മാലയുമായി കടന്നു. ചൊവ്വാഴ്ച പുലര്‍ച്ച അേഞ്ചാടടുത് താണ് സംഭവം. മലയിന്‍കീഴ് സ്റ്റേഷന്‍ പരിധിയില്‍ കരിപ്പൂർ ലക്ഷ്മിപ്രസാദത്തില്‍ ശോഭനകുമാരിയുടെ 3.5 പവന്‍ സ്വർണമാലയാണ് നഷ്ടമായത്. പുലർച്ച വീടിൻെറ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങുമ്പോള്‍ വര്‍ക് ഏരിയയുടെ ഗ്രില്ലില്‍ പതുങ്ങിയിരിക്കുകയായിരുന്നു മോഷ്ടാവ്. നിലവിളികേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തി. മോഷ്ടാവ് മുഖംമൂടി ധരിച്ചിരുന്നു. വിരലടയാള വിദഗ്ധരും ഗോഡ്‌സ്‌ക്വാഡും തെളിവെടുത്തു. മലയിന്‍കീഴ് സി.ഐ അനില്‍കുമാര്‍, എസ്.ഐ സൈജു എന്നിവര്‍ പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.