തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സംസ്ഥാന സർക്കാറിന് നോട്ടക്കുറവ ുണ്ടായതായി എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിലയൻസ് പോലുള്ള കോർപറേറ്റ് ഭീമന്മാരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏൽപിക്കുമ്പോൾ അവർ ലാഭേച്ഛയോടുകൂടി മാത്രമേ കാര്യങ്ങളെ സമീപിക്കുവെന്ന് സർക്കാർ മനസ്സിലാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ പൊതുമേഖല സ്ഥാപനങ്ങൾക്കായിരുന്നു സർക്കാർ മുൻഗണന നൽകേണ്ടിയിരുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിരവധി ആശങ്കകൾ ജീവനക്കാർക്കുണ്ട്. അത് പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കളായ കെ.എസ്. സജികുമാർ, ബി. ശ്രീകുമാർ, എസ്. വിനോദ് മോഹൻ, ഡോ. ബി.എസ്. സുമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.