നാടിന്​ അഭിമാനമായി ഡോ. ഷർമ്മദ് ഖാൻ

കഴക്കൂട്ടം: ജനകീയ ഡോക്ടർ എന്ന പ്രശസ്തി നേടിയ ഡോ. ഷർമ്മദ് ഖാനെ കേരള സർക്കാറിൻെറ മികച്ച ആയുർവേദ ഡോക്ടർക്കുള്ള പു രസ്കാരം തേടിയെത്തി. തീരദേശഗ്രാമമായ ചേരമാൻതുരുത്ത് ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫിസറാണ് അദ്ദേഹം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങൾ പഠിക്കാനും അവരിലൊരാളായി മാറാനുമുള്ള യാത്രകളാണ് അദ്ദേഹത്തെ ജനകീയ ഡോക്ടറായി മാറ്റിയത്. ഡോക്ടർമാരുടെ സംഘടനയായ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കൂടിയായ ഇദ്ദേഹം വ്യാജ ചികിത്സക്കെതിരെ ശക്തമായ പോരാട്ടവുമായി രംഗത്തുണ്ട്. റേഡിയോ, ടെലിവിഷൻ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെയും വ്യാജ ചികിത്സക്കെതിരെ ശക്തമായ ഇടപെടലുകളാണ് നടത്തിവരുന്നത്. വ്യാജ ചികിത്സക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയായ ക്യാപ്സൂളിൻെറ മുഖ്യപ്രവർത്തകനും കൂടിയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി നിരവധി കാമ്പയിനുകൾ നടത്തിയിട്ടുള്ള ഈ ജനകീയൻ ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ ദൃശ്യ- അച്ചടി മാധ്യമങ്ങളിൽ വിവിധ വിഷയങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർതലത്തിലും അല്ലാതെയും അവാർഡുകൾ വാരിക്കൂട്ടി. കഴക്കൂട്ടം സ്റ്റേഷൻകടവ് ഷജറയിൽ എം.എം. ബഷീറിൻെറയും പരേതയായ റംലാബീവിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ആയുർവേദം മൂന്നാം വർഷ വിദ്യാർഥിയായ ഫൈസൽ ഖാൻ, പ്ലസ് വൺ വിദ്യാർഥി ഫിറോസ് ഖാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.