നേമം: റോഡുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ മോഷണം പോയതായി പരാതി. നരുവാമൂട് സ്റ്റേഷന്‍ പരിധിയില്‍ കുളങ് ങരക്കോണം ആര്‍.സി ചര്‍ച്ചിന് സമീപം മുപ്പറത്തലയ്ക്കല്‍ വീട്ടില്‍ സുധാകരൻെറ മകന്‍ നിഥിൻെറ (25) ബൈക്കുകളാണ് കവര്‍ന്നത്. ചൊവ്വാഴ്ച വെളുപ്പിനായിരുന്നു സംഭവം. യമഹ എഫ്.ഇസഡ്, ആര്‍15 എന്നീ ബൈക്കുകൾ കവര്‍ച്ച ചെയ്യപ്പെട്ടു. പുലര്‍ച്ചെ ബൈക്കുകള്‍ എടുക്കാന്‍ ചെന്നപ്പോഴാണ് മോഷണംപോയ വിവരhറിയുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷണത്തിന് തുമ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.