അഴിക്കോട്: വാളയാറിലെ പെൺകുട്ടികളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി അഴീക്കോട് ജങ്നിൽ സംഘടിപ്പിച്ചു. ഒട്ടേറെ സമരങ്ങളിൽ പങ്കെടുത്ത പാരമ്പര്യമുള്ള മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ തന്നെ ഈ വിഷയത്തിൽ പ്രതികൾക്കൊപ്പം നിൽക്കുന്ന നിലപാട് ലജ്ജിപ്പിക്കുന്നതാണെന്ന് ഉദ്ഘാടകൻ സോളിഡാരിറ്റി ജില്ല സെക്രേട്ടറിയറ്റ് അംഗം എസ്.എം. അൻവർ പറഞ്ഞു. ഏരിയ പ്രസിഡൻറ് അഫ്സൽ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് മുസമ്മിൽ സ്വാഗതം പറഞ്ഞു. സോളിഡാരിറ്റി ഏരിയ സെക്രേട്ടറിയറ്റ് അംഗം ശിഹാബ്, ഷാഹിൻ കരകുളം തുടങ്ങിയവർ സംസാരിച്ചു. പ്രതീകാത്മകായി തിരികൾ തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.