മലിനീകരണ നിയന്ത്രണ ബോർഡി​െൻറ നോട്ടീസ്​ ഒളിപ്പിച്ചു​െവച്ചു ഹെൽത്ത് ഓഫിസറെ സസ്പെൻഡ് ചെയ്തു

മലിനീകരണ നിയന്ത്രണ ബോർഡിൻെറ നോട്ടീസ് ഒളിപ്പിച്ചുെവച്ചു ഹെൽത്ത് ഓഫിസറെ സസ്പെൻഡ് ചെയ്തു തിരുവനന്തപുരം: മാലി ന്യസംസ്കരണത്തിലെ അപാകത ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭക്ക് നൽകിയ നോട്ടീസ് സമയബന്ധിതമായി അധികൃതരുടെ ശ്രദ്ധയിൽപെടുത്താത്തതിനെതുടർന്ന് ഹെൽത്ത് ഓഫിസർ ശശികുമാറിനെ സസ്‌പെൻഡ് ചെയ്തു. നോട്ടീസ് അലക്ഷ്യമായി കൈകാര്യം ചെയ്ത ജനറൽ തപാൽ സെക്ഷൻ സൂപ്രണ്ട് ശാന്തി, ഹെൽത്ത് സെക്ഷൻ സൂപ്രണ്ട് ജി.എസ്. അജികുമാർ, സെക്ഷൻ ക്ലർക്ക് സുകുമാരൻനായർ, ഹെൽത്ത് സൂപ്പർവൈസർ എസ്. പ്രകാശ് എന്നിവർക്ക് ചാർജ് മെമ്മോയും നൽകി. മാലിന്യ പരിപാലന സംവിധാനങ്ങളിൽ വീഴ്ച ആരോപിച്ച് കഴിഞ്ഞമാസം അവസാനമാണ് തിരുവനന്തപുരം നഗരസഭക്ക് 14.6 കോടി രൂപ പിഴയീടാക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. മേയറായിരുന്ന വി.കെ. പ്രശാന്തിെന വട്ടിയൂർക്കാവിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നോട്ടീസ്. എന്നാൽ, നോട്ടീസ് മലിനീകരണ നിയന്ത്രണ ബോർഡിൻെറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചല്ലാതെ നഗരസഭക്ക് ലഭിച്ചിട്ടില്ലെന്നും രാഷ്ട്രീയതാൽപര്യമാണ് ഇതിന് പിന്നിലെന്നുമായിരുന്നു ഭരണസമിതിയുടെ വാദം. കഴിഞ്ഞ കൗൺസിലിലും ഡെപ്യൂട്ടി മേയറടക്കമുള്ളവർ ഇതേവാദമാണ് ഉയർത്തിയത്. എന്നാൽ, നഗരസഭ നോട്ടീസ് കൈപ്പറ്റിയതിനുള്ള തെളിവ് മലിനീകരണ നിയന്ത്രണബോർഡ് അധികൃതർ പുറത്തുവിട്ടു. ഇതോടെ സെക്ഷനിൽ നടത്തിയ തിരച്ചിലിലാണ് നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ മാസം 27ന് നോട്ടീസ് ഹെൽത്ത് ഓഫിസർ കൈപ്പറ്റി സെക്ഷനിലേക്ക് കൈമാറി. എന്നാൽ, നോട്ടീസിലെ ഉള്ളടക്കം അദ്ദേഹം മനസ്സിലാക്കിയില്ല. സെക്ഷൻ ഉദ്യോഗസ്ഥർ വിഷയത്തിൻെറ ഗൗരവം കണക്കിലെടുത്തുമില്ല. അതിനാൽ സെക്രട്ടറി ഉൾപ്പെെടയുള്ളവരിലേക്ക് നോട്ടീസ് എത്തിച്ചില്ലെന്ന് കണ്ടാണ് അച്ചടക്ക നടപടി. വി.കെ. പ്രശാന്ത് രാജിവെക്കുന്നതിൻെറ തലേദിവസം ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്ത ഫയൽ കൈമാറുകയായിരുന്നു. ഹെൽത്ത് ഓഫിസറെ കൂടാതെ വീഴ്ചവരുത്തിയ മറ്റ് ജീവനക്കാരിൽ ചിലരെയും സസ്‌പെൻഡ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇടതുപക്ഷ യൂനിയനായ കെ.എം.സി.എസ്.യു വിൻെറ ഇടപെടലിനെതുടർന്ന് മറ്റ് ജീവനക്കാരുടെ സസ്‌പെൻഷൻ ചാർജ് മെമ്മോയായി ചുരുക്കുകയായിരുന്നു. ബി.ജെ.പി ധർണ നടത്തി തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡിൻെറ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ഇടതുപക്ഷ നേതാക്കള്‍ കൗണ്‍സിലിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പി കോര്‍പറേഷന് മുന്നില്‍ ധര്‍ണ നടത്തി. കൗണ്‍സിലിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി മേയറും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാനും രാജിെവക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിർദേശിച്ച 14.6 കോടിയോളം പിഴ അടയ്‌ക്കേണ്ടിവന്നാല്‍ ആ തുക കോര്‍പറേഷന്‍ മേയറായിരുന്ന പ്രശാന്ത് അടക്കമുള്ളവരില്‍നിന്ന് ഈടാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ എം.ആര്‍. ഗോപന്‍, സിമി ജ്യോതിഷ്, കരമന അജിത്ത്, തിരുമല അനില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.