ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിെനതിരെ എയർപോർട്ട് അതോറിറ്റി ജീവനക്കാർ ശംഖുംമുഖം ആഭ ്യന്തര വിമാനത്താവളത്തിന് മുന്നിൽ 334 ദിവസമായി നടത്തിവരുന്ന സമരം സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. ഈ സമരത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് രാജിനെതിരെ സമരംചെയ്ത് വിജയിച്ച നമുക്ക് ബി.ജെ.പി രാജിനെതിരെ സമരംചെയ്ത് പൊതുമേഖലയെ സംരക്ഷിക്കാനും രാജ്യത്തെ രക്ഷപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജോയൻറ് ഫോറം കൺവീനർ അജിത് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി. സുരേഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.