കുന്നുകുഴി അറവുശാല: പദ്ധതി റീ ടെൻഡർ ചെയ്യും

തിരുവനന്തപുരം: കുന്നുകുഴി അറവുശാലയുടെ നവീകരണ പദ്ധതി റീ ടെൻഡർ ചെയ്യാന്‍ കോര്‍പറേഷന്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനം. പൊതു മേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡിനാണ് കരാര്‍ നല്‍കിയിരുന്നതെങ്കിലും പകുതി പണം ഇവര്‍ മുന്‍കൂറായി ആവശ്യപ്പെടുകയായിരുന്നു. ഇതിന് സര്‍ക്കാറിൻെറ അനുമതി തേടിയെങ്കിലും രണ്ടര മാസമായിട്ടും ലഭിച്ചില്ല. ഇനിയും അനുമതി അനന്തമായി നീളുന്നത് അറവുശാലയുടെ നിർമാണത്തെ ബാധിക്കുമെന്നുള്ളതിനാലാണ് വീണ്ടും ടെൻഡര്‍ വിളിക്കാന്‍ തീരുമാനിച്ചത്. 9.58 കോടി രൂപക്കാണ് അറവുശാല നവീകരിക്കുന്നത്. നിലവിലെ കെട്ടിടത്തെ നിലനിര്‍ത്തും. ഒരുദിവസം 100 ചെറുമൃഗങ്ങളെയും 50 വലിയ മൃഗങ്ങളെയും കശാപ്പുചെയ്യാനുള്ള സൗകര്യമാണ് ആധുനിക അറവ് ശാലയില്‍ ഉണ്ടാവുക. രക്തം അടക്കമുള്ള എല്ലാ മാലിന്യങ്ങളും ആധുനികരീതിയില്‍ സംസ്‌കരിക്കാനുള്ള സൗകര്യവും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.