കഴക്കൂട്ടം: എൻജിനീയറിങ് വിദ്യാഭ്യാസം പരീക്ഷാകേന്ദ്രീകൃതവും സിലബസ് കേന്ദ്രീകൃതവുമായ രീതിയാകരുതെന്ന് മുഖ്യമ ന്ത്രി പിണറായി വിജയൻ പറഞ്ഞു. 1939ൽ ആരംഭിച്ച തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളജിൻെറ 80ാമത് വാർഷികാഘോഷം സി.ഇ.ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മെഡിക്കൽ, എൻജിനീയറിങ് പഠിച്ചിട്ടും തൊഴിലില്ലായ്മയും തൊഴിലുറപ്പില്ലായ്മയുമുണ്ട്. സാങ്കേതിക നൈപുണ്യവും വൈദഗ്ധ്യവും മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി. ജലിൽ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹരിതാംഗണം പദ്ധതി ഉദ്‌ഘാടനം ചെയ്തു. സി.ഇ.ടി പ്രിൻസിപ്പൽ ഡോ.ജിജി, കൗൺസിലർ അലത്തറ അനിൽകുമാർ, കോളജ് യൂനിയൻ ചെയർപേഴ്സൺ റ്റി.ആർ. അഞ്ചു രാധ്, പി.ടി.എ വൈസ് പ്രസിഡൻറ് കെ.ടി. ബാലഭാസ്കരൻ, പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് കെ.പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി സ്വാഗതവും സംഘാടക സെക്രട്ടറി ഡോ. അശോക്‌കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.