അനന്തപുരി ദര്‍ശന്‍: സിറ്റി ടൂര്‍ പാക്കേജുമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടൂറിസ്റ്റുകളെ ലക് ഷ്യംെവച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. തിരുവനന്തപുരത്തെ മുഖ്യ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് അടുത്തറിയുവാനായി 'അനന്തപുരി ദര്‍ശന്‍' എന്ന പേരില്‍ പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം, പ്ലാനറ്റോറിയാം, കോവളം, വേളി, ശംഖുംമുഖം എന്നിവിടങ്ങള്‍ കോര്‍ത്തിണക്കിയാണ് സിറ്റി ടൂര്‍ ആരംഭിക്കുന്നത്. 24 പേര്‍ക്ക് ഇരിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ടൂറിസ്റ്റ് ബസ് ഡി.ടി.പി.സി ഉടന്‍ തന്നെ നിരത്തിലിറക്കും. ത്രിവേണി സംഗമം എന്ന പേരില്‍ കന്യാകുമാരി യാത്രയും ന്മെുടി-മീൻമുട്ടി ഫോറസ്റ്റ് ട്രയല്‍, നെയ്യാര്‍ എലിഫൻറ് സഫാരി എന്നിവയും ഉള്‍പ്പെടുന്നു. ഫോൺ: 7594949402.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.